Kerala
HomeNews

ഓട്ടോക്കൂലി അറിയാൻ ഇനി മൊബൈൽ ആപ്പ്!!...

31 Dec 20181 മിനിറ്റ് വായന
ഓട്ടോക്കൂലി അറിയാൻ ഇനി മൊബൈൽ ആപ്പ്!!...
മൊബൈല്‍ഫോണ്‍ ആപ്ലിക്കേഷനിലൂടെ ഓട്ടോറിക്ഷാ നിരക്ക് അറിയാന്‍ സംവിധാനമൊരുങ്ങുന്നു. ലീഗില്‍ മെട്രോളജി വകുപ്പാണ് ഇതിനുപിന്നില്‍. ജി.പി.എസ്. ഘടിപ്പിച്ച വാഹനങ്ങളില്‍ സഞ്ചരിക്കുന്ന ദൂരം കണക്കാക്കുകയും സഞ്ചരിച്ച ദൂരവും നിരക്കും യാത്രക്കാരന് ആപ്പിലൂടെ തിരിച്ചറിയാനും സാധിക്കും.. 
ജി.പി.എസ്. ഘടിപ്പിച്ച വാഹനം അധികൃതര്‍ക്ക് നിരീക്ഷിക്കാം..

കണ്‍ട്രോള്‍ റൂം സ്ഥാപിച്ചാല്‍ എല്ലാ വാഹനങ്ങളുടെയും വിവരങ്ങള്‍ അപ്പപ്പോള്‍ കേന്ദ്രീകൃത സംവിധാനത്തിലെത്തും. മീറ്റര്‍ പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ വിവരം ലഭിക്കും. പെര്‍മിറ്റ് ലംഘിച്ച്‌ ഓടുന്നതും കണ്ടെത്താം. പരാതികളുണ്ടായാല്‍ പെട്ടെന്ന് വാഹനം കണ്ടെത്തി നടപടിയെടുക്കാനും കഴിയും..

ഓരോ യാത്രയിലും എത്ര കിലോമീറ്റര്‍ വാഹനം പിന്നിടുന്നുവെന്ന് കണക്കാക്കി അംഗീകൃത നിരക്ക് യാത്രക്കാരനെ അറിയിക്കാന്‍ ആപ്പിലൂടെ കഴിയും. സ്മാര്‍ട്ട് ഫോണില്ലാത്തവരെ യാത്രക്കൂലി അറിയിക്കാന്‍ ഫെയര്‍മീറ്റര്‍ ജി.പി.എസുമായി ബന്ധിപ്പിക്കും. ഫെയര്‍മീറ്ററില്‍ ക്രമക്കേട് നടത്താനാകില്ല..





ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക