India
HomeNews

രാജ്യത്ത് പുതുതായി റിപ്പോർട്ട് ചെയ്തത് 2.58 ലക്ഷം കോവിഡ് കേസുകൾ

17 Jan 20221 മിനിറ്റ് വായന
രാജ്യത്ത് പുതുതായി റിപ്പോർട്ട് ചെയ്തത് 2.58 ലക്ഷം കോവിഡ് കേസുകൾ

 






ന്യൂഡൽഹി: രാജ്യത്ത് പുതുതായി റിപ്പോർട്ട് ചെയ്തത് 2.58 ലക്ഷം കോവിഡ് കേസുകൾ. മുൻപത്തെ ദിവസത്തെക്കാൾ 5 ശതമാനം കുറവാണിത്. 385 പേരാണ് കോവിഡ് സംബന്ധമായ രോഗങ്ങളാൽ മരണപ്പെട്ടത്.

3.73 കോടിയാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം. 8,209 ആണ് ഒമിക്രോൺ ബാധിച്ചവരുടെ എണ്ണം. നിലവിൽ രാജ്യത്തെ 29 സംസ്ഥാനങ്ങളിലും ഒമിക്രോൺ സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

കോവിഡ് വിമുക്തി നിരക്ക് 94.27 ആയി കുറഞ്ഞു. ഡെയ്ലി പോസിറ്റിവിറ്റി നിരക്ക് 16.28% ൽ നിന്ന് 19.65% ആയി വർധിച്ചു. 14.41 ആണ് വീക്ക്ലി പോസിറ്റിവിറ്റി നിരക്ക്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക