India
HomeNews

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 27,176 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു

15 Sept 20211 മിനിറ്റ് വായന
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 27,176 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു

 


രാജ്യത്ത് 27,176 പേര്‍ക്ക്കൂടി കോവിഡ് ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 284 മരണവും റിപ്പോര്‍ട്ട് ചെയ്തു.ഇതോടെ, രാജ്യത്ത് ഇതുവരെ കോവിഡ് രോഗികളായവരുടെ എണ്ണം 3,33,16,755 ആയി. കോവിഡില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 4,43,497 ആയും ഉയര്‍ന്നു.

38,012 പേര്‍ ഇന്നലെ രോഗമുക്തരാകുകയും ചെയ്തിട്ടുണ്ട്. രോഗമുക്തി നിരക്ക് 97.62 ശതമാനമാണ്.

നിലവില്‍ 3,51,087 പേരാണ് കോവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക