India
HomeNews

13-കാരനെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചു; 24-കാരൻ അറസ്റ്റിൽ

1 Sept 20211 മിനിറ്റ് വായന
13-കാരനെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചു; 24-കാരൻ അറസ്റ്റിൽ



ആലക്കോട് : 13 വയസ്സുള്ള ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിരയാക്കിയയാൾ അറസ്റ്റിൽ. ഉദയഗിരി താബോറിലെ ഷെറിനെ (24)യാണ് ആലക്കോട് പോലീസ് അറസ്റ്റ് ചെയ്തത്. ലോറിഡ്രൈവറായ ഇയാൾ സംഭവശേഷം മഹാരാഷ്ട്രയിലേക്ക് കടന്നിരുന്നു. തിരികെ വരുമ്പോൾ പയ്യന്നൂരിൽനിന്നാണ് പിടിയിലായത്. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഷെറിന്റെ പേരിൽ പോലീസ് കേസെടുത്തത്. കുട്ടി ബന്ധുവീട്ടിൽ പോയപ്പോൾ അയൽവാസിയായ ഷെറിൻ പീഡിപ്പിച്ചെന്നാണ് പരാതി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക