India
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,617 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
2 Jul 20211 മിനിറ്റ് വായന

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,617 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 853 പേർ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ കോവിഡ് മരണങ്ങൾ ഇതോടെ നാല് ലക്ഷം കവിഞ്ഞു. 4,00,312 പേരുടെ ജീവനാണ് ഇതുവരെ കോവിഡ് കവർന്നത്
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
രാജ്യത്തുടനീളം 3,04,58,251 പേർക്കാണ് ഇതുവരെ രോഗം പിടിപെട്ടത്. ഇതിൽ 2,94,88,918 പേർ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 59,384 പേർ രോഗമുക്തി നേടി.





