India
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 38,079 പുതിയ കൊവിഡ് കേസുകളും 560 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
17 Jul 20211 മിനിറ്റ് വായന

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 38,079 പുതിയ കൊവിഡ് കേസുകളും 560 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ആകെ രോഗമുക്തി നിരക്ക് 97.31 ശതമാനമാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഇന്ത്യയിൽ 4,24,025 സജീവ കേസുകലാണ് ഉള്ളത്. രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,02,27,792 ആണ്. ആകെ മരണസംഖ്യ 4,13,091 ആയി.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
രാജ്യത്ത് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത് 39,96,95,879 പേര്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ വാക്‌സിന്‍ സ്വീകരിച്ചത് 42,12,557 പേരാണെന്നും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത് 1,64,86,091 പേരാണ്. ഇതില്‍ 1,19,18,696 പേര്‍ ആദ്യ ഡോസും 45,67,395 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു.





