Information
പഴയങ്ങാടി സ്റ്റേഷനില്‍ പാഴ്സല്‍ നിര്‍ത്തലാക്കി
4 Apr 20231 മിനിറ്റ് വായന

പഴയങ്ങാടി:പഴയങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന പാഴ്‌സല്‍ സര്‍വീസ് മുന്നറിയിപ്പില്ലാത നിര്‍ത്തലാക്കി.
കഴിഞ്ഞ ദിവസമാമ് സര്‍വീസ് നിര്‍ത്തലാക്കി കൊണ്ടുളള ഉത്തരവ് സ്റ്റേഷനിലെത്തിയത്.
ജില്ലയിലെ റെയില്‍വേ സ്റ്റേഷനുകളില്‍ പാഴ്സല്‍ സര്‍വീസില്‍ വലിയ വരുമാനം ഉള്ള റെയില്‍വേ സ്റ്റേഷനാണ് പഴയങ്ങാടി റെയില്‍വേ സ്റ്റേഷന്‍.തീരദേശ മേഖലയായതിനാല്‍ വന്‍തോതില്‍ ചെമ്മീന്‍, ഞണ്ട്, ഉണക്കമത്സ്യം എന്നിവ ഇവിടെ നിന്ന് പാഴ്സലായി അയക്കാറുണ്ട്. ഉത്തരവിന് പിന്നാലെ സ്റ്റേഷനിലെ പാഴ്സല്‍ സര്‍വീസ് ഓഫിസ് അടച്ചു. ഏതാനും ദിവസം മുന്‍പ് സ്റ്റേഷനിലെ ശുചീകരണ റെയില്‍വേ അധികൃതര്‍ നിര്‍ത്തലാക്കിയിരുന്നു. വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ ന്നാണ് ശുചീകരണം പുനരാരംഭിച്ചത്. ഒന്നാം നമ്ബര്‍ പ്ലാറ്റ് ഫോ മില്‍ ഉണ്ടായിരുന്ന ടീ സ്റ്റാള്‍ നിര്‍ത്തയതിനെതിരെ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് രണ്ടാം നമ്ബര്‍ പ്ലാറ്റ് ഫോമിലെ ടീ സ്റ്റാള്‍ ഇവിടേക്ക് മാറ്റികയായിരുന്നു. പാഴ്‌സല്‍ സര്‍വീസ് നിര്‍ത്തലാക്കിയ തോടെ ഇവിടെ ജോലി ചെയ്തിരുന്നവരുടെ ഉപജീവനമാര്‍ഗം ഇല്ലാതായി.





