India
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 51,667 പേര്‍ക്ക് കൊവിഡ്
25 Jun 20211 മിനിറ്റ് വായന

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 51,667 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ട്. ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,01,34,445 ആയി.
24 മണിക്കൂറിനിടെ 1,329 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 3,93,310 ആയി. 64,527 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 2,91,28,267 ആയി. സജീവ രോഗികളുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തി. നിലവില്‍ 6,12,868 സജീവ കേസുകളാണുള്ളത്. 30,79,48,744 വാക്സിന്‍ ഡോസുകള്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
തുടര്‍ച്ചയായ ദിവസങ്ങളില്‍ കുറഞ്ഞ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് രാജ്യത്ത് രേഖപ്പെടുത്തുന്നത്. 2.98 ശതമാനമാണ് രാജ്യത്തെ പോസിറ്റിവിറ്റി നിരക്ക്. തുടര്‍ച്ചയായ 18 ദിവസമാണ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെ തുടരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സജീവ കേസുകള്‍ 14,189 എണ്ണത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.





