India
HomeNews

Covid19; രാജ്യത്ത് ഇന്നും മൂന്നരലക്ഷത്തിന് മുകളില്‍ രോ​ഗികള്‍

4 May 20211 മിനിറ്റ് വായന
Covid19; രാജ്യത്ത് ഇന്നും മൂന്നരലക്ഷത്തിന് മുകളില്‍ രോ​ഗികള്‍


 രാജ്യത്ത് 24 മണിക്കൂറിനിടെ 3,57,229 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം രണ്ട് കോടി കവിഞ്ഞു. 2,02,82,833 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്.


ഇന്നലെ മാത്രം 3449 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ മരണസംഖ്യ 2,22,408 ആയി ഉയര്‍ന്നു. നിലവില്‍ 34,47,133 പേരാണ് ചികിത്സയില്‍ കഴിയുന്നത്.


24 മണിക്കൂറിനിടെ 3,20,289 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 1,66,13,292 ആയി ഉയര്‍ന്നു. നിലവില്‍ 15,89,32,921 പേര്‍ വാക്സിന്‍ നല്‍കിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.


കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്നലെ 48,621പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 59,500പേരാണ് രോഗമുക്തരായത്. 567പേര്‍ മരിച്ചു. 6,56,870പേരാണ് ചികിത്സയിലുള്ളത്. 70,851പേര്‍ മരിച്ചു. മുംബൈയില്‍ മാത്രം 2,662പേര്‍ക്കാണ് രോഗം പുതുതായി സ്ഥിരീകരിച്ചത്. 78പേര്‍ മരിച്ചു.


കര്‍ണാടകയില്‍ 44,438പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 22,112പേര്‍ ബെംഗളൂരുവില്‍ മാത്രം രോഗബാധിതരായി. 20,901പേര്‍ രോഗമുക്തരായപ്പോള്‍ 239 മരണം സ്ഥിരീകരിച്ചു. 4,44,734പേരാണ് ചികിത്സയിലുള്ളത്. ആകെ മരണം 16,250ആണ്.


തമിഴ്‌നാട്ടില്‍ 20,952പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 18,016പേര്‍ രോഗമുക്തരായി. 122പേര്‍ മരിച്ചു. 1,23,258പേരാണ് തമിഴ്‌നാട്ടില്‍ ചികിത്തയിലുള്ളത്. 10,90,338പേര്‍ രോഗമുക്തരായി. 14,468പേര്‍ മരിച്ചു. ആന്ധ്രയില്‍ 18,972പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഗുജറാത്തില്‍ 12,820പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക