India
HomeNews

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,40,842 പേർക്കു കൂടി കോവിഡ്

23 May 20211 മിനിറ്റ് വായന
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,40,842 പേർക്കു കൂടി കോവിഡ്

ഇന്ത്യയിൽ 2,40,842 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആകെ രോഗികളുടെ എണ്ണം 2,65,30,132 ആയി. 24 മണിക്കൂറിൽ 3,741 പേർ മരിച്ചു. ആകെ മരിച്ചവരുടെ എണ്ണം 2,99,266 ആയി.



3,55,102 പേർ രോഗമുക്തരായി. ആകെ രോഗമുക്തരുടെ എണ്ണം 2,34,25,467 ആണ്. സജീവ രോഗികളുടെ എണ്ണം 28,05,399 ആയി കുറഞ്ഞു. ആകെ 19,50,04,184 പേർക്ക് വാക്സിനേഷൻ നൽകിയെന്നും കേന്ദ്രം വ്യക്തമാക്കി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക