India
HomeNews

സുശാന്തിന്റെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് പോലീസ്

15 Jun 20201 മിനിറ്റ് വായന
സുശാന്തിന്റെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് പോലീസ്
അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന മുന്നറിയിപ്ുമായി മഹാരാഷ്ട്ര പോലീസ്. സമൂഹ മാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി ചിത്രങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് മഹാരാഷ്ട്ര പോലീസ് രംഗത്തെത്തിയത്.

ഇത്തരം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് നിയമനടപടി നേരിടേണ്ടി വരുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് സുശാന്തിനെ മുംബൈയിലെ സ്വവസതിയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക