India
HomeNews

രാജ്യത്ത് കൊവിഡ് മരണനിരക്കും ഉയരുന്നു; 24 മണിക്കൂറിനിടെ 1501 മരണം, 2.61 ലക്ഷം പേ‍ർക്ക് കൊവിഡ്

18 Apr 20211 മിനിറ്റ് വായന
രാജ്യത്ത് കൊവിഡ് മരണനിരക്കും ഉയരുന്നു; 24 മണിക്കൂറിനിടെ 1501 മരണം, 2.61 ലക്ഷം പേ‍ർക്ക് കൊവിഡ്

 


കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2.61 ലക്ഷം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതാദ്യമായാണ് രാജ്യത്തെ രണ്ടരലക്ഷത്തിലേറെ പ്രതിദിന കേസുകൾ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്നത്. 2,61,500 പേർക്ക് ഇന്ന് രാവിലെ ഒമ്പത് മണി വരെയുള്ള 24 മണിക്കൂറിൽ പുതുതായി കോവിഡ് സ്ഥിരീകരിച്ചു എന്നാണ് ഔദ്യോഗിക കണക്ക്. കോവിഡ് ബാധിതരായ 1501 പേർ ഇതേസമയം മരണപ്പെട്ടു. ഇന്നത്തെ കണക്കോടെ രാജ്യത്ത് കോവിഡ് ബാധിതരായി ചികിത്സയിലുള്ളവരുടെ എണ്ണം 18 ലക്ഷം പിന്നിട്ടു. 18,01,316 ആക്‌ടീവ് കോവിഡ് കേസുകളാണ് നിലവിൽ ഇന്ത്യയിലുള്ളത്. രണ്ടാം തരംഗത്തിൽ കോവിഡ് വൈറസിൻ്റെ ജനിതകമാറ്റം വന്ന വകഭേദം നിരവധി സാംപിളുകളിൽ കണ്ടെത്തിയെന്നാണ് വിവരം

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക