India
പാചകവാതക വില വീണ്ടും കൂട്ടി; 3 മാസത്തിനിടെ കൂടിയത് 200 രൂപ
1 Mar 20211 മിനിറ്റ് വായന

രാജ്യത്ത് പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. സിലിണ്ടറിന് 25 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കൊച്ചിയില്‍ 826 ആയി.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കഴിഞ്ഞ ഒരു മാസത്തിനിടെ 125 രൂപയാണ് പാചക വാതകത്തിന്റെ വില വര്‍ധിച്ചത്. നാലുദിവസം മുന്‍പും 25 രൂപ വര്‍ധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നും വില വര്‍ധിച്ചിരിക്കുന്നത്.
വില വര്‍ധിച്ചതോടെ വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില 1600 പിന്നിട്ടു. സാധാരണക്കാരെ ഏറെ പ്രതിസന്ധിയിലാകുന്ന രീതിയിലാണ് പാചക വാതക വില വര്‍ധിക്കുന്നത്. വില വര്‍ധിച്ചിട്ടും സബ്സിഡി തിരികെ കൊണ്ടുവരാന്‍ കേന്ദ്രം തയാറായിട്ടില്ല.





