India
HomeNews

രാജ്യത്ത് വീണ്ടും വർധിച്ച് ഇന്ധന വില; 90 കടന്ന്‍ പെട്രോള്‍...

12 Feb 20211 മിനിറ്റ് വായന
രാജ്യത്ത് വീണ്ടും വർധിച്ച് ഇന്ധന വില; 90 കടന്ന്‍ പെട്രോള്‍...

 



സംസ്ഥാനത്ത് പെട്രോള്‍ വില 90 കടന്നു. പെട്രോളിന് 29 പൈസയും ഡീസലിന് 36 പൈസയും വര്‍ധിച്ചു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്.

തിരുവനന്തപുരം നഗരത്തില്‍ പെട്രോളിന് 90.02 രൂപയും ഡീസലിന് 84.28 രൂപയുമായി. കൊച്ചിയില്‍ പെട്രോളിന് 88.39 രൂപയും ഡീസലിന് 82.76 രൂപയുമായി ഉയര്‍ന്നിട്ടുണ്ട്.

തുടര്‍ച്ചയായി ഇന്ധനവില വര്‍ധിക്കുന്നത് അവശ്യസാധനങ്ങളുടെ വിലയും കൂട്ടിയിരിക്കുകയാണ്. ജീവിതച്ചെലവുകളില്‍ ഗണ്യമായ വര്‍ധനവാണ് ഇന്ധനവില വര്‍ധനവ് സൃഷ്ടിച്ചിരിക്കുന്നത്.

ഇന്ധനവില വര്‍ധനവ് കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. അന്താരാഷ്ട്ര വിപണയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വലിയ വര്‍ധനവ് ഇല്ലാതിരിക്കുമ്ബോഴും രാജ്യത്തെ പെട്രോള്‍ ഡീസല്‍ വില തുടര്‍ച്ചയായി വര്‍ധിപ്പിക്കുന്നത് സംശയകരമാണെന്നും കോര്‍പ്പറേറ്റുകളെ സഹായിക്കാനുള്ള നടപടിയാണെന്നും പ്രതിപക്ഷം വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക