India
രാജ്യത്ത് 20 പേർക്ക് ജനിതക മാറ്റം വന്ന കോവിഡ്..
30 Dec 20201 മിനിറ്റ് വായന

ബ്രിട്ടണിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത ജനിതക മാറ്റം വന്ന കോവിഡ് ഇന്ത്യയിൽ 14 പേർക്ക് കൂടി സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നുരാവിലെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം ആറ് പേർക്ക് സ്ഥിരീകരിച്ചിരുന്നു. ഇതോടെ രാജ്യത്ത് കോവിഡിന്റെ വകഭേദം സ്ഥിരീകരിച്ചവരുടെ എണ്ണം 20 ആയി.
എൻ.സി.ഡി.സി ഡൽഹിയിൽ നടത്തിയ പരിശോധനയിൽ എട്ട് പേർക്കും ബെംഗളൂരു നിംഹാൻസിൽ നടത്തിയ പരിശോധനയിൽ ഏഴ് പേർക്കും ഹൈദരാബാദ് സി.സി.എം.ബി.യിൽ നടത്തിയ പരിശോധനയിൽ രണ്ട് പേർക്കും പോസിറ്റീവ് ആയി.
എൻഐജിബി കൊൽക്കത്ത, എൻ.ഐ.വി പൂണെ, ഐ.ജി.ഐ.ബി ഡൽഹി എന്നിവിടങ്ങളിൽ നടത്തിയ പരിശോധനകളിൽ ഒരാൾക്ക് വീതവും ജനിതകമാറ്റം വന്ന കോവിഡ് സ്ഥിരീകരിച്ചു





