India
2025ഓടെ രാജ്യത്തെ 25 നഗരങ്ങളിൽ മെട്രോ ട്രെയിൻ സർവ്വീസുകൾ ലഭ്യമാകും..
29 Dec 20201 മിനിറ്റ് വായന

രാജ്യത്ത് 2025ഓടെ 25 നഗരങ്ങളിൽ മെട്രോ സർവ്വീസ് ആരംഭിക്കുമെന്ന വൻ പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. '2014 ൽ സർക്കാർ രൂപീകരിച്ചപ്പോൾ അഞ്ച് നഗരങ്ങളിൽ മാത്രമാണ് ഇന്ത്യയിൽ മെട്രോ സർവീസുകൾ ഉണ്ടായിരുന്നത്. ഇന്ന് 18 നഗരങ്ങളിൽ മെട്രോ റെയിൽ സർവ്വീസുണ്ട്. 2025 ആകുമ്പോഴേക്കും ഈ സേവനം രാജ്യത്തെ 25 നഗരങ്ങളിലേക്ക് എത്തിക്കും' എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.





