കെഎസ്ആർടിസിയെ കാമിനിയെ പോലെ സ്നേഹിച്ചു; തച്ചങ്കരിക്ക് യാത്രയയപ്പ്

കെഎസ്ആര്‍ടിസിയെ കൂടുതലായി സ്നേഹിച്ചതുകൊണ്ടാകാം എംഡി സ്ഥാനത്തുനിന്നു സര്‍ക്കാര്‍ മാറ്റിയതെന്നു ടോമിന് തച്ചങ്കരി. കെഎസ്ആര്‍ടിസിയിലേക്കു ഭിക്ഷക്കാരനായല്ല വന്നത്. സര്‍ക്കാര്‍ ആവശ്യപ്പെട്ടതെല്ലാം ചെയ്ത ശേഷമാണു മടക്കമെന്നും ജീവനക്കാര്‍ കോർപറേഷൻ ആസ്ഥാനത്തൊരുക്കിയ യാത്രയയപ്പ് സമ്മേളനത്തില്‍ തച്ചങ്കരി പറഞ്ഞു. കവിത പാടിയാണു തച്ചങ്കരി യാത്ര പറഞ്ഞത്.
യൂണിയനുകളുമായി പ്രശ്നങ്ങളൊന്നുമില്ല. ഈ സ്ഥാപനത്തെ കാമിനിയെ പോലെ സ്നേഹിച്ചു തുടങ്ങി. ഒരു ഉദ്യോഗസ്ഥനും തന്നെ അയച്ച സ്ഥാപനത്തെ സ്വന്തമെന്നു കരുതി സ്നേഹിക്കാന്‍ പാടില്ല. അങ്ങനെ ഉള്ള അവസ്ഥയിലാണ് ആശയും നിരാശയും സ്വപ്നങ്ങളും മോഹഭംഗങ്ങളും വരുത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പരിഭവമില്ല. പലരെയും വേദനിപ്പിച്ചെങ്കിലും പിന്നീട് അവരെല്ലാം കര്‍മനിരതരായി കൂടെ നിന്നു.
കാല്‍നൂറ്റാണ്ടിനിടെ ആദ്യമായി ശമ്പളവും ആനുകൂല്യങ്ങളും സ്വന്തമായി നല്‍കിയതടക്കമുള്ള നേട്ടങ്ങള്‍ തച്ചങ്കരി എണ്ണിപ്പറഞ്ഞു. യൂണിയനുകളുടെയും സിപിഎമ്മിന്റെയും സമ്മര്‍ദമാണു കസേര തെറിക്കാനുള്ള കാരണമായി പറയപ്പെടുന്നത്.





