India
68 ലക്ഷം കടന്ന് രാജ്യത്തെ കോവിഡ് ബാധിതർ; 78,524 പേർക്ക് കൂടി രോഗം
8 Oct 20201 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ഇന്ത്യയിൽ കൊറോണവൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചവരുടെ എണ്ണം 68.35 ലക്ഷമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 78, 524 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
971 പേർ 24 മണിക്കൂറിനിടെ മരിച്ചതടക്കം ഇതുവരെയായി 1,05,526 കോവിഡ് മരണങ്ങളാണ് രാജ്യത്തുണ്ടായിട്ടുള്ളത്.
നിലവിൽ 9.02 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 58.27 ലക്ഷം പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചത് മഹാരാഷ്ട്ര, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലാണ്.
കേരളത്തിൽ 10606 പേർക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. പ്രതിദിന രോഗ നിരക്കിൽ ഇത് സംസ്ഥാനത്തെ റെക്കോർഡാണ്.
മഹാരാഷ്ട്രയും കർണാടകവും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പുതിയ കേസുകൾ ഒറ്റ ദിവസത്തിനുള്ളിൽ സ്ഥിരീകരിച്ചത് കേരളത്തിലാണ്.





