രാജ്യത്തെ കോവിഡ് കേസുകള്‍ കുത്തനെ കുറയുന്നു. 24 മണിക്കൂറിനിടെ 55,342 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്

രാജ്യത്തെ കോവിഡ് കേസുകള്‍ കുത്തനെ കുറയുന്നു. 24 മണിക്കൂറിനിടെ 55,342 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 71,75,880 ആയി. 24 മണിക്കൂറിനിടെ 706 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ രാജ്യത്ത് 1,09,876 പേര്‍ കോവിഡ് ബാധിച്ചു മരിച്ചുവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. നിലവില്‍ 8,38,729 പേര്‍ ചികിത്സയിലുണ്ടെന്നും കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ പറയുന്നു.
ഒരു ഘട്ടത്തില്‍ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം തെണ്ണൂറ്റി മൂവായിരം വരെ ഉയര്‍ന്നിരുന്നു. ഈ പ്രതിദിന കണക്കാണ് ഇപ്പോള്‍ കുത്തനെ കുറഞ്ഞത്. ഇന്നലെ രാജ്യത്ത് 10,73, 014 സാമ്പിള്‍ പരിശോധനകളാണ് നടന്നത്. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 7089 കേസുകളാണ് പുതിയതായി സ്ഥിരീകരിച്ചത്. കര്‍ണാടകയില്‍ 7,606, തമിഴ്‌നാട്ടില്‍ 4879, ആന്ധ്രയില്‍ 3224, ദില്ലിയില്‍ 1849 എന്നിങ്ങനെയാണ് പ്രതിദിന വര്‍ധന. രാജ്യത്തെ രോഗമുക്തി നിരക്ക് 86.36 ശതമാനമാണ്. കേരളത്തില്‍ 5930 പേര്‍ക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.





