India
HomeNews

ഓക്‌സ്‌ഫോര്‍ഡ് വാക്സിന്‍റെ ഇന്ത്യയിലെ പരീക്ഷണം നിര്‍ത്തി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

10 Sept 20201 മിനിറ്റ് വായന
ഓക്‌സ്‌ഫോര്‍ഡ് വാക്സിന്‍റെ ഇന്ത്യയിലെ പരീക്ഷണം നിര്‍ത്തി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്




ഓക്‌സ്‌ഫോര്‍ഡ് – അസ്ട്രസെനകയുടെ കോവിഡ് പ്രതിരോധ വാക്സിന്‍ പരീക്ഷണം ഇന്ത്യയിലും നിര്‍ത്തിവെച്ചതായി പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്.

വാക്സിന്‍ കുത്തിവെച്ച സന്നദ്ധപ്രവര്‍ത്തകരിലൊരാള്‍ക്ക് അജ്ഞാതരോഗം കണ്ടെത്തിയതിനെത്തുടര്‍ന്ന് ബ്രിട്ടനില്‍ പരീക്ഷണം താത്കാലികമായി നിര്‍ത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലെ പരീക്ഷണവും നിര്‍ത്തുന്നത്. ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി സി ജി ഐ) കൂടുതല്‍ നിര്‍ദേശങ്ങള്‍ ലഭിച്ചതിന് ശേഷം തുടര്‍ പരിശോധന മതിയെന്നാണ് തീരുമാനമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.



രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതുവരെ നേരത്തേ അനുമതി നേടിയ പരീക്ഷണത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ എന്തുകൊണ്ട് നിര്‍ത്തിവെക്കുന്നില്ലെന്ന് വ്യക്തമാക്കാനും ഡി ജി സി എ ഡോ. വി ജി സോമാനി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പരീക്ഷണങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കുകയാണെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചിരിക്കുന്നത്. രാജ്യത്ത് 17 നഗരങ്ങളിലാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ പരീക്ഷണങ്ങള്‍ നടുന്നവരുന്നത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക