Kerala
ആലപ്പാട് കരിമണല്‍ ഖനന വിഷയത്തില്‍ പ്രതികരണവുമായി നടന്‍ പൃഥ്വിരാജ് രംഗത്ത്
8 Jan 20191 മിനിറ്റ് വായന

കൊച്ചി : പ്രതിഷേധം ആരവമായി ഉയരുമ്പോള്‍ ആലപ്പാടിലെ കരിമണല്‍ ഖനനത്തിനെതിരെ നടക്കുന്ന സമരത്തിന് പിന്തുണയുമായി നടന്‍ പ്രിഥ്വിരാജ് തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ പ്രതികരണമറിയിച്ച് രംഗത്തെത്തിയിരിക്കുന്നു.
മാത്രമല്ല, മതങ്ങളേയും ആചാരങ്ങളേയും കുറിച്ച് ദിനം തോറും ചര്‍ച്ചകള്‍ നടക്കുന്ന ഈ നാട്ടില്‍ ഒരു കൂട്ടം ജനങ്ങള്‍ അവരുടെ വീടും സ്ഥലത്തിനും വേണ്ടിയുള്ള പോരാട്ടത്തിലാണെന്ന കാര്യം ചാനലുകളിലെ പ്രൈം ടൈമുകളില്‍ ഉള്‍പ്പെടുന്നില്ലെന്ന് നടന്‍ കുറ്റപ്പെടുത്തുന്നു. കൂടാതെ, തന്റെ ഈ ശബ്ദം ഇനിയും ഉയരാന്‍ പോകുന്ന ആരവത്തിനൊപ്പം ചേരുമെന്ന് പിന്നീട് അധികാരികള്‍ക്ക് അനധികൃത ഖനനത്തിനെതിരെ നടപടി എടുക്കാതെ വേറെ വഴിയില്ലാതാകുമെന്നും പ്രിഥ്വിരാജ് പോസ്റ്റില്‍ പ്രതീക്ഷയര്‍പ്പിക്കുന്നു.





