India
HomeNews

രാജ്യത്ത് 62 ലക്ഷം കടന്ന് കോവിഡ് രോഗികള്‍; 24 മണിക്കൂറിനിടെ 80,472 പേര്‍ക്ക് കൂടി രോഗബാധ 

30 Sept 20201 മിനിറ്റ് വായന
രാജ്യത്ത് 62 ലക്ഷം കടന്ന് കോവിഡ് രോഗികള്‍; 24 മണിക്കൂറിനിടെ 80,472 പേര്‍ക്ക് കൂടി രോഗബാധ 

രാജ്യത്ത് ആശങ്കയായി കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു. 24 മണിക്കൂറിനിടെ 80,472 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 62 ലക്ഷം കടന്നു. 62,25,760 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. ഒരു ദിവസത്തിനിടെ 1179 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 97,497 ആയി ഉയര്‍ന്നു.

86428 പേര്‍ കൂടി രോഗമുക്തി നേടിയതായി കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. നിലവില്‍ 9,04,441 പേരാണ് കൊവിഡ് ചികിത്സയില്‍ തുടരുന്നത്. 83.33 ശതമാനമാണ് നിലവില്‍ രോഗമുക്തി നിരക്ക്. കര്‍ണാടകത്തില്‍ 10,453 പേര്‍ക്കും ആന്ധ്രയില്‍ 6,190 പേര്‍ക്കും തമിഴ്‌നാട്ടില്‍ 5,546 പേര്‍ക്കും ഇന്നലെ രോഗം റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്ത് ഓഗസ്റ്റ് അവസാനം വരെ പത്തു വയസിന് മുകളില്‍ പ്രായമുള്ള 15 പേരില്‍ ഒരാള്‍ക്ക് കൊവിഡ് വന്നിട്ടുണ്ടാകാമെന്ന സിറോ സര്‍വേ ഫലം കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു. ഓഗസ്റ്റ് 17 മുതല്‍ സെപ്റ്റംബര്‍ 22 വരെ ഐ.സി.എം.ആര്‍ നടത്തിയ രണ്ടാം സര്‍വേയിലാണ് കണ്ടെത്തല്‍. അണ്‍ലോക്ക് അഞ്ചിനായുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ഇന്ന് പുറത്തുവന്നേക്കും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക