India
രാജ്യത്ത് കോവിഡ് രോഗികൾ 51 ലക്ഷം കടന്നു...
17 Sept 20201 മിനിറ്റ് വായന

ആശങ്ക ഉയര്‍ത്തി രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 97,894 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 1,132 മരണങ്ങളും സംഭവിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 51,18,253 ആയി.
മരണ സംഖ്യ 83,198 ആയി ഉയര്‍ന്നു. 10,09,976 പേര് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നുണ്ട്. 40,25,080 പേര് രോഗമുക്തി നേടി. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. രാജ്യ തലസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 4,473 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഡല്‍ഹിയിലെ കോവിഡ് രോഗികളുടെ എണ്ണം 2.30 ലക്ഷമായി ഉയര്‍ന്നു.





