India
HomeNews

ട്രെയിന്‍ സര്‍വീസുകള്‍ പുന:രാരംഭിക്കും; 50 ശതമാനം യാത്രക്കാരില്ലാത്ത തീവണ്ടികള്‍ നിര്‍ത്തലാക്കാന്‍ തീരുമാനം

4 Sept 20201 മിനിറ്റ് വായന
ട്രെയിന്‍ സര്‍വീസുകള്‍ പുന:രാരംഭിക്കും; 50 ശതമാനം യാത്രക്കാരില്ലാത്ത തീവണ്ടികള്‍ നിര്‍ത്തലാക്കാന്‍ തീരുമാനം



നിര്‍ത്തിവച്ചിരുന്ന തീവണ്ടി സര്‍വീസ് ആരംഭിച്ചുകഴിഞ്ഞാല്‍ ഒരു വര്‍ഷത്തില്‍ അമ്പതു ശതമാനത്തില്‍ താഴെമാത്രം യാത്രക്കാരുമായി ഓടുന്ന വണ്ടികള്‍ നിലനിര്‍ത്തില്ല എന്ന് തീരുമാനം. ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് 200 കിലോമീറ്റര്‍ പരിധിയില്‍ സ്‌റ്റോപ്പുകളുമുണ്ടാവില്ല.

സ്‌റ്റോപ്പുകള്‍ റദ്ദാക്കാനുള്ള പതിനായിരം സ്‌റ്റേഷനുകളുടെ പട്ടിക തയ്യാറാക്കിക്കഴിഞ്ഞു. എന്നാല്‍, 200 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ പ്രധാനപ്പെട്ട സ്‌റ്റോപ്പുകള്‍ ഏതെങ്കിലും ഉള്‍പ്പെട്ടാല്‍, അവിടെ മാത്രം സ്‌റ്റോപ്പ് അനുവദിക്കുന്നത് പരിഗണനയിലുണ്ട്.

പത്തു ലക്ഷമോ അതിലേറെയോ ജനസംഖ്യയുള്ള നഗരത്തെ ഒരു ഹബ്ബായി കണക്കാക്കും. ദീര്‍ഘദൂര വണ്ടികള്‍ക്ക് ഇവിടെ സ്‌റ്റോപ്പുകളും നിശ്ചയിക്കും. പ്രധാനപ്പെട്ട വിനോദസഞ്ചാരതീര്‍ഥാടന കേന്ദ്രങ്ങളൊക്കെ ഹബ്ബായി പരിഗണിക്കും. അതേസമയം, ഇപ്പോഴത്തെ പരിഷ്‌കാരങ്ങളൊന്നും മുംബൈ പോലുള്ള സബര്‍ബന്‍ ശൃംഖലകള്‍ക്കു ബാധകമാവില്ല.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക