India
HomeNews

രാജ്യത്ത് 24 മണിക്കൂറിനിടെ 83,883 പേര്‍ക്ക് കൊവിഡ്

3 Sept 20201 മിനിറ്റ് വായന
രാജ്യത്ത് 24 മണിക്കൂറിനിടെ 83,883 പേര്‍ക്ക് കൊവിഡ്
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 83,883 പേര്‍ക്ക് കൊവിഡ് സ്ഥിരികരിച്ചു. കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ശേഷം ഒറ്റ ദിവസം ഇത്രയും കേസുകള്‍ ഇതാദ്യമാണ്‌.

ഇതോടെ രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 38,53,407 ആയി. 8,15,538 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 1,043 പേരാണ് കോവിഡ് ബാധയേ തുടര്‍ന്ന് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 67,376 ആയി.



സെപ്റ്റംബര്‍ രണ്ടുവരെയുള്ള കണക്കുകള്‍ പ്രകാരം ഇതുവരെ 4,55,09,380 കോവിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. സെപ്റ്റംബര്‍ രണ്ടിന് മാത്രം 11,72,179 പരിശോധനയാണ് നടത്തിയതെന്ന് ഐ.സി.എം.ആര്‍ പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക