India
ആറ് വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യമേഖലയിലേക്ക്; നിര്‍ദേശം നാളെ മന്ത്രിസഭായോഗത്തില്‍
18 Aug 20201 മിനിറ്റ് വായന

രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്കരിക്കുന്നതിനുള്ള നിര്‍ദേശം നാളെ മന്ത്രിസഭായോഗത്തില്‍ വയ്ക്കുമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. അമൃതസര്‍, വാരാണസി, ഭുവനേശ്വര്‍, ഇന്‍ഡോര്‍, റായ്പുര്‍, ട്രിച്ചി വിമാനത്താവളങ്ങളാണ് രണ്ടാംഘട്ട സ്വകാര്യവത്കരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
തിരുവനന്തപുരം, ലക്നൗ, അഹമ്മദാബാദ്, ജയ്പുര്‍, മംഗലാപുരം, ഗുവാഹതി എന്നിവയാണ് ആദ്യ ഘട്ടത്തില്‍ സ്വകാര്യവത്കരണത്തില്‍ ഉള്‍പ്പെടുത്തിയ വിമാനത്താവളങ്ങള്‍. അദാനി എന്റര്‍പ്രൈസസ് ആണ് ഇതിനുള്ള കരാര്‍ നേടിയത്.
തിരുവനന്തപുരം, ലക്നൗ, അഹമ്മദാബാദ്, ജയ്പുര്‍, മംഗലാപുരം, ഗുവാഹതി എന്നിവയാണ് ആദ്യ ഘട്ടത്തില്‍ സ്വകാര്യവത്കരണത്തില്‍ ഉള്‍പ്പെടുത്തിയ വിമാനത്താവളങ്ങള്‍. അദാനി എന്റര്‍പ്രൈസസ് ആണ് ഇതിനുള്ള കരാര്‍ നേടിയത്.