Kerala
കൊല്ലം ബൈപ്പാസ് ഉദ്ഘാടനം: സ്ഥലം ഇടതുപക്ഷ എംഎൽഎമാർക്ക് ക്ഷണമില്ല; ബിജെപി എംഎൽഎ ഒ രാജഗോപാലിന് ക്ഷണം
14 Jan 20191 മിനിറ്റ് വായന

കൊല്ലം ബൈപ്പാസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഒഴിയുന്നില്ല. ബൈപ്പാസ് ഉദ്ഘാടനത്തില്‍ നിന്ന് സ്ഥലം എംഎല്‍എമാരായ രണ്ടുപേരെ ഒഴിവാക്കി. ഇരവിപുരം ഇടതുപക്ഷ എംഎല്‍എയായ എം നൗഷാദ്, ചവറ എംഎല്‍എ വിജയന്‍പിള്ള എന്നിവരെയാണ് ഒഴിവാക്കിയത്. അതേസമയം സ്ഥലം എം എല്‍ എ അല്ലാത്ത ഒ രാജഗോപാലിന് ക്ഷണം നല്‍കിയിട്ടുണ്ട്.
എം പിമാരായ എന്‍ കെ പ്രേമചന്ദ്രന്‍, കെ സോമപ്രസാദ്, സുരേഷ് ഗോപി, വി മുരളീധരന്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.
കൊല്ലം എം എല്‍ എ യായ മുകേഷിനേയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വൈകുന്നേരമാണ് കൊല്ലം ബൈപ്പാസ് ജനങ്ങള്‍ക്കായി തുറന്നുകൊടുക്കുക.





