India
HomeNews

രാജ്യത്ത് 24 മണിക്കൂറിനിടെ 64,531 പേര്‍ക്ക് കൊവിഡ്

19 Aug 20201 മിനിറ്റ് വായന
രാജ്യത്ത് 24 മണിക്കൂറിനിടെ 64,531 പേര്‍ക്ക് കൊവിഡ്

രാജ്യത്ത് 24 മണിക്കൂറിനിടെ 64,531 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 1092 പേര്‍ മരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 27,67,870 ആയി ഉയര്‍ന്നു.

കഴിഞ്ഞ ദിവസം രോഗികള്‍ അമ്പതിനായിരത്തില്‍ താഴെയായിരുന്നെങ്കിലും ഇന്നലെ വീണ്ടും വര്‍ധിക്കുകയായിരുന്നു. 27,67,273 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 20,37,870 പേര്‍ രോഗമുക്തി നേടി. 676,514 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, ബിഹാര്‍, തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും, കര്‍ണാടക, തമിഴ്‌നാട്, തെലങ്കാന, കേരളം തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെയും രോഗവ്യാപന നിരക്ക് കൂടുകയാണെന്ന് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പറയുന്നു. ഇന്ന് ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗം രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്തും.



രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള മഹാരാഷ്ട്രയില്‍ ഇന്നലെ 422 മരണവും 11119 മരണവുമാണുണ്ടായത്. ഒരിടവേളക്ക് ശേഷം സംസ്ഥാനത്തെ മരണസംഖ്യയിലെ വലിയ വര്‍ധനവാണിത്. മഹാരാഷ്ട്രയില്‍ ഇതുവരെ 615477 കേസും 20687 മരണവും റിപ്പോര്‍ട്ട് ചെയ്തു. തമിഴ്‌നാട്ടില്‍ 5709 കേസും 121 മരണവുമാണുണ്ടായത്. തമിഴ്‌നാട്ടിലെ ആകെ മരണം 60007ഉം കേസുകള്‍ 349654ഉമാണ്.

ആന്ധ്രയില്‍ 2820, കര്‍ണാടകയില്‍ 4201, ഉത്തര്‍പ്രദേശില്‍ 2585, ഡല്‍ഹിയില്‍ 4226, ബംഗാളില്‍ 2528, ഗുജറാത്തില്‍ 2820 മരണങ്ങളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. ഭൂരിഭാഗം സംസ്ഥാനങ്ങളിലും പതിയ കേസുകള്‍ കൂടിവരുകയാണ്. 

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക