Kannur
HomeNews

കണ്ണൂർ പുതിയ തെരുവിലെ വാടക ക്വാര്‍ട്ടേഴ്സില്‍നിന്നും 273 കിലോ പുകയില ഉത്‌പന്നങ്ങളുമാണ് ഉത്തര്‍ പ്രദേശ് സ്വദേശിയെ എക്സൈസ് സംഘം പിടികൂടി...

18 Dec 20191 മിനിറ്റ് വായന
കണ്ണൂർ പുതിയ തെരുവിലെ വാടക ക്വാര്‍ട്ടേഴ്സില്‍നിന്നും 273 കിലോ പുകയില ഉത്‌പന്നങ്ങളുമാണ് ഉത്തര്‍ പ്രദേശ് സ്വദേശിയെ എക്സൈസ് സംഘം പിടികൂടി...


പുതിയ തെരുവിലെ വാടക ക്വാര്‍ട്ടേഴ്സില്‍നിന്നും 273 കിലോ പുകയില ഉത്‌പന്നങ്ങളുമാണ് ഉത്തര്‍ പ്രദേശ് സ്വദേശിയെ എക്സൈസ് സംഘം പിടികൂടി. ഉത്തര്‍പ്രദേശ് സ്വദേശികളായ രാകേഷ് കുമാര്‍ സഹാനി, അനുജന്‍ അരവിന്ദ് കുമാര്‍ സഹാനി എന്നിവര്‍ കണ്ണൂരില്‍ വില്‍ക്കാനായി എത്തിച്ചതായിരുന്നു ഇവ. എക്സൈസ് സംഘം എത്തിയപ്പോള്‍ രാഗേഷ് കുമാര്‍ സഹാനി ഓടിരക്ഷപ്പെട്ടു. അരവിന്ദ് കുമാര്‍ സഹാനിയെ കസ്റ്റഡിയിലെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്‍സ്പെക്ടര്‍ കെ.ഷാജി, സി.സി.ആനന്ദ്‌കുമാര്‍, സുജിത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് പുകയില ഉത്‌പന്നം കണ്ടെത്തിയത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക