Information
കുസാറ്റില്‍ എസ്.എഫ്.ഐ-കെ.എസ്.യു സംഘര്‍ഷം: നാല് KSU പ്രവര്‍ത്തകര്‍ക്ക് പരിക്ക്..
27 Jul 20191 മിനിറ്റ് വായന

കുസാറ്റില്‍ എസ്.എഫ്.ഐ-കെ.എസ്.യു സംഘര്‍ഷത്തില്‍ നാല് കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് പരിക്ക്. ബി ടെക് വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്. പരിക്കേറ്റ കെ.എസ്.യു പ്രവര്‍ത്തകരായ ഉനൈസ്, അന്‍സാര്‍, ജഗത്, സുമിന്‍ എന്നിവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഘര്‍ഷത്തെ തുടര്‍ന്ന് സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ് അടുത്ത ബുധനാഴ്ച വരെ അടച്ചു. സംഭവത്തില്‍ കണ്ടാലറിയാവുന്ന 15 പേരുടെ പേരില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തതായി പോലീസ് അറിയിച്ചു. പ്രതികളെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ കളമശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.





