India
ട്രെയിനുകളിലെ ഭക്ഷണത്തിന് വില കൂട്ടി റെയിൽവെ ബോർഡ്
15 Nov 20191 മിനിറ്റ് വായന

ന്യൂഡൽഹി : രാജ്ധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകളിലെ ഭക്ഷണത്തിന് വില കൂട്ടി റെയിൽവെ ബോർഡ്. ഫസ്റ്റ് എ.സി - എക്സിക്യൂട്ടിവ് ക്ലാസിലും, സെക്കന്റ് ക്ലാസ് എ.സിയിലും, തേഡ് ക്ലാസ് എ.സി, ചെയർ കാർ എന്നിവയിലുമാണ് വില വർധനവെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
ഫസ്റ്റ് ക്ലാസ് എ.സി, എക്സിക്യൂട്ടിവ് ക്ലാസിൽ ഒരു കപ്പ് ചായക്ക് ഇനി മുതൽ 35 രൂപയാണ് വില. നേരത്തെ ഇത് 29 രൂപയായിരുന്നു. പ്രാതൽ 140 രൂപയായും, ലഞ്ച് - ഡിന്നർ 245 രൂപയായും വർധിച്ചു.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ഇതിന് പുറമെ സെക്കന്റ് ക്ലാസ് - തേഡ് ക്ലാസ് എ.സി, ചെയർ കാറിലും വില വർധനവ് നടപ്പിലാകും. ഒരു കപ്പ് ചായക്ക് 20 രൂപയായിരിക്കും ഇവിടെ വില. പ്രാതലിന് 105 രൂപ, ലഞ്ച് - ഡിന്നർ 185 രൂപ എന്നിങ്ങനെയായിരിക്കും മറ്റു വിലകൾ. ഓരോ പ്രദേശത്തെയും ചെറു കടികളും ട്രെയിനുകളിൽ ലഭ്യമാക്കാൻ പദ്ധതിയുണ്ടെന്നും സർക്കാർ അറിയിച്ചു.





