സി.എ.എ വിരുദ്ധ സമരക്കാരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തന്‍റെ സര്‍ക്കാരിന് നന്നായി അറിയാം: യോഗി ആദിത്യനാഥ്..

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് നേരേ ഭീഷണിയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സി.എ.എ വിരുദ്ധ സമരക്കാരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തന്‍റെ സര്‍ക്കാരിന് നന്നായി അറിയാം. തങ്ങളുടെതായ രീതിയില്‍ അതിന് പരിഹാരം കാണുമെന്നും യോഗി പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ആഗ്രയില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു യോഗി.
'ആരും ആശങ്കപ്പെടേണ്ടതില്ല. ഈ പ്രതിഷേധക്കാരെ ഏതു രീതിയില്‍ കൈകാര്യം ചെയ്യണമെന്ന് സര്‍ക്കാറിന് നന്നായി അറിയാം. പ്രതിഷേധിക്കാനും തങ്ങളുടെ വീക്ഷണങ്ങള്‍ അവതരിപ്പിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ട്. പക്ഷേ, ദേശവിരുദ്ധമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാന്‍ ആര്‍ക്കും അവകാശമില്ല' - യോഗി പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ 'ആസാദി' മുദ്രാവാക്യം മുഴക്കി പ്രതിഷേധിക്കുന്നവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തുമെന്ന് കഴിഞ്ഞ ദിവസം ആദിത്യനാഥ് താക്കീത് നല്‍കിയിരുന്നു.





