India
HomeNews

ഇറച്ചിക്കച്ചവടത്തിനായി തെരുവുനായ കടത്ത്; രണ്ട് പേര്‍ പോലീസ് പിടിയില്‍..

29 Dec 20191 മിനിറ്റ് വായന
ഇറച്ചിക്കച്ചവടത്തിനായി തെരുവുനായ കടത്ത്; രണ്ട് പേര്‍ പോലീസ് പിടിയില്‍..


ത്രിപുര: ഇറച്ചിക്കച്ചവടത്തിനായി ത്രിപുരയില്‍ നിന്ന് മിസോറമിലേക്ക് തെരുവുനായ്ക്കളെ കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍. ത്രിപുര-മിസോറം അതിര്‍ത്തിയില്‍ വച്ച് പോലീസാണ് യുവാക്കളെ പിടികൂടിയത്.

ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ നിന്ന് 12 നായിക്കളെ ചാക്കില്‍ കെട്ടിയ നിലയില്‍ പോലീസ് കണ്ടെത്തി. സംഭവത്തില്‍ നടന്ന് അന്വേഷണത്തില്‍ നായിക്കളെ മിസോറമിലേക്ക് വില്‍പനയ്ക്കായി കൊണ്ടുപോവുകയായിരുന്നു എന്ന് യുവാക്കള്‍ സമമതിച്ചു. 

ഒരു നായ്ക്ക് 2000 മുതല്‍ 2500 രൂപവരെയാണ് വില ലഭിക്കുന്നതെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. മിസോറമില്‍ പട്ടിയിറച്ചി ഇഷ്ടവിഭവമാണ്.
 

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക