Kerala
മരടിലെ ഫ്ലാറ്റുകളില്‍ നിന്ന് താമസക്കാര്‍ ഒഴിയണമെന്ന് കാണിച്ച് നഗരസഭ അനുവദിച്ച സമയപരിധി അവസാനിച്ചു
15 Sept 20191 മിനിറ്റ് വായന

കൊച്ചി: മരടിലെ ഫ്ലാറ്റുകളില്‍ നിന്ന് താമസക്കാര്‍ ഒഴിയണമെന്ന് കാണിച്ച് നഗരസഭ നല്കിയ നോട്ടീസിന്റെ കാലാവധി ഇന്ന് വൈകുന്നേരത്തോടെ അവസാനിച്ചു.
ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിക്കാന്‍ താല്പര്യ പത്രം സമര്‍പ്പിക്കേണ്ട തീയതി നാളെ അവസാനിക്കും. 8 കമ്പനികളാണ് ഇതുവരെ താല്പര്യമറിയിച്ച് നഗരസഭക്ക് കത്ത് നല്‍കിയത്. കത്ത് നല്കിയവരില് കേരളത്തിനകത്തും പുറത്തുനിന്നുമുള്ള കമ്പനികള്‍ ഉണ്ട് .
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
സുപ്രിം കോടതിയുടെ അന്ത്യശാസനത്തെ തുടര്‍ന്നാണ് മരട് നഗരസഭ ഫ്ലാറ്റുടമകള്‍ക്ക് നോട്ടീസ് നല്‍കിയത്.
അതേസമയം, ഒരു കാരണവശാലും ഫ്ലാറ്റുകളില്‍ നിന്ന് ഒഴിയില്ലെന്നും സമരം ശക്തമായി തുടരുമെന്നും ഫ്ലാറ്റുടമകള്‍ വ്യക്തമാക്കിയിട്ടുണ്ട്.





