സ്ക്വാഡ് പരിശോധനയിൽ നിരോധിത വസ്തുക്കളുടെ വൻശേഖരം പിടിച്ചു

കണ്ണൂർ: ജില്ലാ മാലിന്യ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡിന്റെ പരിശോധനയിൽ നിരോധിതവസ്തുക്കൾ പിടിച്ചു. കൂത്തുപറമ്പ് നഗരസഭയിലെ ആർക്കേഡ് കോംപ്ലക്സിലെ റോയൽ പേപ്പേഴ്സിൽനിന്നുമാണ് നിരോധിതവസ്തുക്കൾ പിടിച്ചത്. പല അളവുകളിലുള്ള പേപ്പർ കപ്പുകൾ, ഡിസ്പോസിബിൾ പ്ളേറ്റുകൾ, ഗാർബേജ് ബാഗ്, പല വലിപ്പത്തിലുള്ള ക്യാരീബാഗുകൾ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ളാസ്റ്റിക് കപ്പുകൾ, ടെക്സ്‌െറ്റെൽ ബാഗുകൾ തുടങ്ങിയവയാണ് പിടിച്ചെടുത്തത്.
സ്ഥാപന ഉടമയിൽനിന്ന് പിഴ ചുമത്തി നടപടി സ്വീകരിക്കാൻ എൻഫോഴ്സ്‌മെന്റ് സംഘം നിർദേശിച്ചു. അനുമതിയില്ലാതെ പ്രവർത്തിച്ചുവന്ന ഗോഡൗൺ നഗരസഭ പൂട്ടി മുദ്രവെച്ചു.
നിരോധിതവസ്തുക്കൾ ഉപയോഗിച്ചതിന് റോയൽ സിൻഡിക്കേറ്റ് എന്ന സ്ഥാപനത്തിനും ഹരിതകർമസേനയ്ക്ക് മാലിന്യം കൈമാറാത്തതിന് ഫുട്സോൺ എന്ന സ്ഥാപനത്തിനും പിഴയിട്ടു.എൻഫോഴ്‌സ്‌മെന്റ് ടീം ലീഡർ റെജി മാത്യു, ഓഫീസർ കെ.ആർ.അജയകുമാർ, എം.ഷംസീർ, കെ.സി.ലതീഷ്, കമലാക്ഷി ഞേലാട്, ബിജോ പി.ജോസഫ് എന്നിവർ നേതൃത്വം നൽകി.





