Information
HomeNews

കണ്ണൂര്‍ പുന്നോലിലെ ഹരിദാസ് വധം; ബിജെപി മണ്ഡലം പ്രസിഡണ്ട് അടക്കം നാല് പേര്‍ അറസ്റ്റില്‍.

22 Feb 20221 മിനിറ്റ് വായന
കണ്ണൂര്‍ പുന്നോലിലെ ഹരിദാസ് വധം; ബിജെപി മണ്ഡലം പ്രസിഡണ്ട് അടക്കം നാല് പേര്‍ അറസ്റ്റില്‍.

 കണ്ണൂര്‍: തലശ്ശേരി പുന്നോലില്‍ സിപിഎം (CPM)പ്രവര്‍ത്തകന്‍ ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയ (Haridas Murder case)സംഭവത്തില്‍ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.



ആര്‍എസ്‌എസ് (RSS) പ്രവര്‍ത്തകരായ വിമിന്‍, അമല്‍ മനോഹരന്‍, സുമേഷ്, ലിജേഷ് എന്നിവരാണ് അറസ്റ്റിലായത്. നഗരസഭാ അംഗവും ബിജെപി മണ്ഡലം പ്രസിഡന്റാണ് അറസ്റ്റിലായ ലിജേഷ്.


കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്നലെ ഏഴ് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരില്‍ നാല് പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഗൂഢാലോചന കുറ്റം ചുമത്തിയാണ് അറസ്റ്റ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക