Information
HomeNews

യുവതിയെ മർദ്ദിച്ച് കൊല്ലുമെന്ന് ഭീഷണി

13 Jun 20231 മിനിറ്റ് വായന
യുവതിയെ മർദ്ദിച്ച് കൊല്ലുമെന്ന് ഭീഷണി

കണ്ണൂർ : സുഹൃത്തിനൊപ്പം ഓട്ടോയിൽ പോകുകയായിരുന്ന യുവതിയെ പൊതുസ്ഥലത്ത്തടഞ്ഞു നിർത്തി മുടിക്ക് പിടിച്ച് വലിക്കുകയും കൈകൊണ്ട് അടിക്കുകയും അശ്ലീല ഭാഷയിൽ ചീത്ത വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു. തോട്ടട സ്വദേശിനിയായ 20കാരിയുടെ പരാതിയിലാണ് പ്രദേശവാസിയായഗോകുലിനെതിരെ കേസെടുത്തത്.ഇന്നലെ ഉച്ചക്ക് 2.30 മണിക്ക് താഴെചൊവ്വയിലായിരുന്നു സംഭവം. സുഹൃത്തിനൊപ്പം ഓട്ടോയിൽ പോകുകയായിരുന്ന യുവതിയെ മൊബെൽ ഫോണിൽ വിളിച്ചപ്പോൾ ഫോൺ അറ്റൻറ് ചെയ്യാത്തവിരോധത്തിലായിരുന്നു യുവാവിൻ്റെ അക്രമം. പൊതു സ്ഥലത്ത് വെച്ച് സ്ത്രീത്വത്തെ അപമാനിച്ച യുവാവിനെതിരെ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക