India
HomeNews

മഹാരാഷ്ട്രയില്‍ വീണ്ടും നാടകീയ രംഗങ്ങള്‍; മഫ്തിയിലെത്തിയ പോലീസുകാരനെ പിടികൂടി; എന്‍സിപി എംഎല്‍എമാര്‍ ഹോട്ടല്‍ മാറുന്നു..

24 Nov 20191 മിനിറ്റ് വായന
മഹാരാഷ്ട്രയില്‍ വീണ്ടും നാടകീയ രംഗങ്ങള്‍; മഫ്തിയിലെത്തിയ പോലീസുകാരനെ പിടികൂടി; എന്‍സിപി എംഎല്‍എമാര്‍ ഹോട്ടല്‍ മാറുന്നു..

മുംബൈ: മഹാരാഷ്ട്രയിലെ എന്‍സിപി എംഎല്‍എമാരെ മറ്റൊരു ഹോട്ടലിലേക്ക് മാറ്റുന്നു. മുംബൈയിലെ റെനൈസന്‍സ് ഹോട്ടലില്‍ താമസിപ്പിച്ചിരുന്ന എംഎല്‍എമാരെയാണ് മുംബൈയിലെ തന്നെ ഹയാത്ത് ഹോട്ടലിലേക്ക് മാറ്റുന്നത്. സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് എം.എല്‍.എമാരെ മറ്റൊരു ഹോട്ടലിലേക്ക് മാറ്റുന്നു.

ഹോട്ടലിനുള്ളില്‍ ഞായറാഴ്ച വൈകീട്ടോടെ നാടകീയ രംഗങ്ങളുണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹോട്ടലിനുള്ളില്‍ സാധാരണ വേഷത്തിലെത്തിയ ഒരു പൊലീസ് ഉദ്യോഗസ്ഥനെ എന്‍.സി.പി എം.എല്‍.എമാര്‍ പിടികൂടി. പൊലീസ് ഉദ്യോഗസ്ഥന്‍ ബി.ജെ.പിയുടെ ചാരനാണെന്നാണ് എം.എല്‍.എമാരുടെ ആരോപണം.

നേരത്തെ ശിവസേന നേതാക്കളായ ഉദ്ധവ് താക്കറെ, സഞ്ജയ് റാവത്ത്, ആദിത്യ താക്കറെ എന്നിവര്‍ റെനൈസന്‍സ് ഹോട്ടലിലെത്തി എന്‍സിപി നേതാക്കളെ കണ്ടിരുന്നു. എംഎല്‍എമാരുടെ യോഗത്തില്‍ ശിവസേന നേതാക്കളും പങ്കെടുത്തിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക