പയ്യന്നൂർ നഗരസഭ. കൃഷിഭവൻ കർഷക ചന്തകൾ നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത ഉദ്ഘാടനം ചെയ്തു

കേരള സർക്കാർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് .
ഓണ സമൃദ്ധി 2021
പയ്യന്നൂർ നഗരസഭ. കൃഷിഭവൻ കർഷക ചന്തകൾ നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത ഉദ്ഘാടനം ചെയ്തു.
പയ്യന്നൂർ നഗരസഭ കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഓണക്കാലത്ത് കുതിച്ചുയരുന്ന പച്ചക്കറി വിലയെ തഴഞ്ഞു നിർത്തുകയെന്ന ലക്ഷ്യത്തോടെ കർഷക ദിനത്തിൽ നാടൻ പച്ചക്കറികൾ വിപണിയിലെത്തിച്ചു കൊണ്ടുള്ള "ഓണ സമൃദ്ധി" കർഷക ചന്തകൾ നഗരസഭ ചെയർ പേഴ്സൺ കെ.വി.ലളിത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിച്ചു.
പെരുമ്പ കോറോം റോഡ്, കോറോം രക്തസാക്ഷി വായനശാല പരിസരം എന്നീ രണ്ട് കേന്ദ്രങ്ങളിലാണ് കൃഷിഭവനു കീഴിലുള്ള കർഷകരിൽ നിന്നും ശേഖരിച്ച കാർഷിക വിഭവങ്ങൾ ചന്തയിലെത്തിച്ചു കൊണ്ട് ആഗസ്ത് 17 മുതൽ 20 വരെ കർഷക ചന്ത ഒരുക്കുന്നത്.
കൗൺസിലർമാരായ ഗൗരി, ഇക്ബാൽ പോപ്പുലർ, വിജയകുമാരി
കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടി.പി.എം. നൂറുദ്ദീൻ
അസിസ്റ്റന്റ് കൃഷി ഓഫീസർ ഗീത , കൃഷി അസിസ്റ്റന്റ് സജിത്ത്കുമാർ പി.കെ. തുടങ്ങിയവർ പങ്കെടുത്തു.





