Kerala
തൃശ്ശൂരിൽ വന്‍ കവർച്ച; കാറിലെത്തിയ സംഘം തട്ടിയെടുത്തത് മൂന്നുകിലോയുടെ സ്വർണാഭരണങ്ങൾ
9 Sept 20231 മിനിറ്റ് വായന
വെള്ളിയാഴ്‌ച അർധരാത്രിയാണ് സംഭവം. തൃശൂർ ഡിപി പ്ലാസ കെട്ടിടത്തിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ഡിപി ചെയിൻസ് സ്ഥാപനത്തിൽ നിർമിച്ച മൂന്നു കിലോ സ്വർണാഭരണങ്ങൾ ജീവനക്കാർ കന്യാകുമാരി മാർത്താണ്ഡം ഭാഗത്തുള്ള കടകളിലേക്ക് കൊണ്ടുപോകുകയായിരുന്നു. റെയിൽവേ സ്റ്റേഷനിലേക്ക് പോകുംവഴി കാറിൽ എത്തിയ സംഘം സ്വർണം തട്ടികൊണ്ടുപോകുകയായിരുന്നവെന്നാണ് ജീവനക്കാർ മൊഴി നൽകിയിരിക്കുന്നത്.





