Information
HomeNews

പ്ലസ് ടു സർട്ടിഫിക്കറ്റ് വിതരണം ഇന്നുമുതൽ: സ്കൂളുകളിൽ നേരിട്ട് എത്തണം

10 Jul 20231 മിനിറ്റ് വായന
പ്ലസ് ടു സർട്ടിഫിക്കറ്റ് വിതരണം ഇന്നുമുതൽ: സ്കൂളുകളിൽ നേരിട്ട് എത്തണം


പ്ലസ് ടു സർട്ടിഫിക്കറ്റ് ഇന്ന് മുതൽ വിതരണം ചെയ്യും.ഓരോ ജില്ലയിലെയും കേന്ദ്രീകൃത വിതരണ കേന്ദ്രത്തിൽ നിന്നും അതത് സ്കൂൾ പ്രിൻസിപ്പൽമാർ സർട്ടിഫിക്കറ്റ് കൈപ്പറ്റി സ്കൂളുകളിൽ എത്തിക്കണം.ഇത് വിദ്യാർത്ഥികൾ സ്കൂളിൽ നേരിട്ട് എത്തി കൈപ്പറ്റണം.

പ്ലസ് ടു ഫലം പ്രഖ്യാപിച്ച് ഒരു മാസം കഴിഞ്ഞ ശേഷമാണ് സർട്ടിഫിക്കറ്റ് വിതരണം. മെയ് 25നാണ് പ്ലസ് ടു റിസൾട്ട് വന്നത്. ഒറിജിനൽ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ വിദേശ സർവകലാശാലകളിലും മറ്റും ഉപരിപഠനത്തിന് അപേക്ഷ നൽകിയവർ പ്രവേശനം നേടാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. നടപടികൾ വേഗത്തിലാക്കി ഇന്നുമുതൽ സർട്ടിഫിക്കറ്റ് വിതരണം ആരംഭിക്കും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക