Kerala
HomeNews

പുരി-ഹൗറ ശതാബ്ദി എക്‌സ്പ്രസില്‍ വിതരണം ചെയ്ത ചിക്കന്‍ ബിരിയാണിയില്‍ ചത്ത പാറ്റ!

8 Feb 20191 മിനിറ്റ് വായന
പുരി-ഹൗറ ശതാബ്ദി എക്‌സ്പ്രസില്‍ വിതരണം ചെയ്ത ചിക്കന്‍ ബിരിയാണിയില്‍ ചത്ത പാറ്റ!

ന്യൂഡല്‍ഹി: പുരി-ഹൗറ ശതാബ്ദി എക്‌സ്പ്രസില്‍ വിതരണം ചെയ്ത ചിക്കന്‍ ബിരിയാണിയില്‍ ചത്ത പാറ്റയും മറ്റു പ്രാണികളും വെള്ളിയാഴ്ച ഉച്ചയ്ക്ക് നല്‍കിയ പരാതിയിലാണ് പ്രാണികളെ കണ്ടെത്തിയത്. ചോറ് കഴിച്ച ഒരു യാത്രക്കാരന്റെ ഭക്ഷണപ്പൊതിയിലാണ് ആദ്യം പ്രാണികളെ കണ്ടത്. ജീവനക്കാരെ വിളിച്ച് ഇക്കാര്യം കാണിക്കുന്നതിനിടെയാണ് രണ്ടാമത്തെ യാത്രക്കാരന് ചിക്കന്‍ ബിരിയാണിയില്‍ നിന്ന് പാറ്റയെ കിട്ടിയത്.

സംഭവത്തില്‍ ക്ഷുഭിതരായ യാത്രക്കാരെ അനുനയിപ്പിക്കാന്‍ ജീവനക്കാര്‍ ശ്രമിച്ചുവെങ്കിലും അവര്‍ വഴങ്ങിയില്ല. പരാതി നല്‍കുമെന്ന നിലപാടില്‍ ഉറച്ചുനിന്നതായി യാത്രക്കാര്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന മറ്റാരും ട്രെയിനില്‍ നിന്ന് ലഭിച്ച ഉച്ചഭക്ഷണം കഴിച്ചുമില്ലെന്ന് യാത്രക്കാരനായ തപസ് സെന്‍ഗുപ്ത പറഞ്ഞു.

അതേസമയം, സംഭവത്തില്‍ റെയില്‍വേ മന്ത്രാലയത്തില്‍ നിന്ന് ഇതുവരെ പ്രതികരണം വന്നിട്ടില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2018 മേയ് എട്ടിന് ട്രെയിനില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ നിന്ന് കീടങ്ങളെ ലഭിച്ചതില്‍ പരാതിപ്പെട്ട യാത്രക്കാരിക്ക് ഇന്ത്യന്‍ റെയില്‍വേ 10,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കണ്‍സ്യുമര്‍ റിഡ്രെസ്സല്‍ ഫോറം നിര്‍ദേശിച്ചിരുന്നു.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക