India
HomeNews

ഗവർണർക്ക് നിയമസഭയുടെ അധികാരം ഇതുവരെ മനസിലായിട്ടില്ലെന്ന് യെച്ചൂരി..

16 Jan 20201 മിനിറ്റ് വായന
ഗവർണർക്ക് നിയമസഭയുടെ അധികാരം ഇതുവരെ മനസിലായിട്ടില്ലെന്ന് യെച്ചൂരി..


തിരുവനന്തപുരം : ഗവർണർക്ക് നിയമസഭയുടെ അധികാരം ഇതുവരെ മനസിലായിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ത്യൻ ഭരണഘടനയും ഗവർണർ മനസിലാക്കിയിട്ടില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിനെതിരെയുള്ള ഗവർണറുടെ നടപടി നിർഭാഗ്യകരമാണെന്നും യെച്ചൂരി പറഞ്ഞു .

ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പ്രസ്താവനകളായിരിക്കണം ഗവർണർ നടത്തേണ്ടത്. നിർഭാഗ്യവശാൽ അതിന് വിരുദ്ധമായ പരാമർശങ്ങൾ ആണ് ഗവർണർ നടത്തുന്നതെന്ന് യെച്ചൂരി പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് വിഭജനവുമായി ബന്ധപ്പെട്ടുള്ള ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിടാത്തതിനെ ചൊല്ലിയാണ് വിമർശനം . 2011 സെന്‍സസ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ ഉത്തരവിട്ടു കൊണ്ട് സര്‍ക്കാര്‍ കൊണ്ടു വന്ന ഓര്‍ഡിനന്‍സിലാണ് ഗവർണർ ഒപ്പിടാൻ വിസമ്മതിച്ചത്.
  

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക