Kannur
ആഗസ്റ്റിലെ റേഷന്‍ വിതരണം നീട്ടി; റേഷൻ കടകൾ ഞായറാഴ്ചയും തുറക്കും
29 Aug 20201 മിനിറ്റ് വായന

ആഗസ്റ്റ് മാസത്തെ റേഷന്‍ വിതരണം സപ്തംബര്‍ അഞ്ച് ശനിയാഴ്ച വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഓണവുമായി ബന്ധപ്പെട്ട് ആഗസ്റ്റ് മാസത്തെ റേഷന്‍ വിതരണം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി റേഷന്‍ കടകള്‍ക്ക് ഈ മാസം 30ന് ഞായറാഴ്ചയും പ്രവൃത്തി ദിവസം ആയിരിക്കും. അതിനു പകരം സപ്തംബര്‍ ഒന്ന് ചൊവ്വാഴ്ച റേഷന്‍ കടകള്‍ക്ക് അവധിയായിരിക്കുമെന്നും ഒഫീസര്‍ അറിയിച്ചു.





