മഞ്ഞുമൂടി തലസ്ഥാനനഗരി: 'ആലിപ്പഴ' വീഴ്ച വൈറല്‍

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ അപ്രതീക്ഷിത ആലിപ്പഴ വീഴ്ച. ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് കാലാവസ്ഥ മാറിയത്. രാത്രി തുടങ്ങിയ മഴ വ്യാഴാഴ്ച മുഴുവന്‍ നീണ്ടു. ഉച്ചയോടെയാണ് നോയ്ഡയിലും ദേശീയ തലസ്ഥാന മേഖലയിലും കനത്ത ആലിപ്പഴ വീഴ്ചയുണ്ടായത്. ശക്തമായ തണുത്ത കാറ്റും വീശിയടിച്ചു.
[IMG]
ഇടവഴികളിലും പാര്‍ക്കുകളിലും മൈതാനങ്ങളിലും ആലിപ്പഴം നിറഞ്ഞുകിടക്കുകയാണ്. ഡല്‍ഹിയിപ്പോള്‍ കണ്ടാല്‍ മഞ്ഞുമൂടിക്കിടക്കുന്ന ഏതോ വിദേശരാജ്യമാണെന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. വിമാനഗതാഗതത്തെയും ഇത് ബാധിച്ചു. വൈകിട്ടുള്ള 38 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. നഗരത്തിലെ റോഡുകളില്‍ ആലിപ്പഴം വീണ് ഗതാഗതതടസ്സമുണ്ടായി.
[IMG]
നോയിഡ, ഫരീദാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിലും അയല്‍പ്രദേശങ്ങളായ മുസഫര്‍നഗര്‍, സഹാറണ്‍പുര്‍, മീററ്റ്, മോദിനഗര്‍, ഷാംലി, ബല്ലഭ്ഗഢ്, ഗാസിയാബാദ്, അലിഗഢ്, മുറാദാബാദ് എന്നിവിടങ്ങളിലും ശക്തമായ ആലിപ്പഴം വീഴ്ചയുണ്ടായി.
So this is my society in NOIDA today afternoon. Bizarre and a little scary pic.twitter.com/tKfPkPdrtO— Padmaja joshi (@PadmajaJoshi) February 7, 2019





