Kannur
HomeNews

നടുറോഡില്‍ തമ്മില്‍തല്ല്, രണ്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു

26 Aug 20231 മിനിറ്റ് വായന
നടുറോഡില്‍ തമ്മില്‍തല്ല്, രണ്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു


തളിപ്പറമ്പ്:(www.payangadilive.in)
തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ വെച്ച് അടിപിടി കൂടിയ രണ്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

കാങ്കോല്‍ വെമ്മരാടി കോളനിയിലെ പള്ളിക്കുടിയന്‍ വീട്ടില്‍ പി.ഷാജി(39), കൊളച്ചേരി പള്ളിപ്പറമ്പിലെ വി.എം.അജീഷ്(33) എന്നിവരുടെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.
ഇരുവരും ഇന്നലെ വൈകുന്നേരം ദേശീയപാതയില്‍ തളിപ്പറമ്പ് ഓട്ടോസ്റ്റാന്റിന് സമീപം വെച്ച് പൊതുജനങ്ങല്‍ക്ക് ശല്യമാകുന്ന വിധത്തില്‍ പരസ്പരം ഏറ്റുമുട്ടല്‍ നടത്തിയെന്നാണ് പരാതി.
ഇരുവരേയും പോലീസ് പിടികൂടി സ്റ്റേഷനിലെത്തിക്കുകയായിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക