Information
HomeNews

അനധികൃത മണ്ണെടുപ്പ്‌; പരിയാരം കൈതപ്രത്ത്‌ ജെ.സി.ബിയും ടിപ്പറും പോലീസ്‌ പിടിച്ചെടുത്തു.

21 Oct 20211 മിനിറ്റ് വായന
അനധികൃത മണ്ണെടുപ്പ്‌; പരിയാരം കൈതപ്രത്ത്‌ ജെ.സി.ബിയും ടിപ്പറും പോലീസ്‌ പിടിച്ചെടുത്തു.




 പരിയാരം: അനധികൃത മണ്ണെടുപ്പ്‌, പരിയാരം കൈതപ്രത്ത്‌ ജെ.സി.ബിയും ടിപ്പറും പോലീസ്‌ പിടിച്ചെടുത്തു.


കൈതപ്രത്ത്‌ വെച്ച്‌ അവധിദിവസമായ ഇന്നലെ അനധികൃതമായി മണ്ണ്‌ ഖനനം ചെയ്‌ത് കടത്തിക്കൊണ്ടിരുന്ന ടി.എന്‍.18-ടി.സി.2018/1/1 നമ്ബര്‍ ജെ.സി.ബിയും കെ.എല്‍.13 എ ക്യു-9050 ടിപ്പറുമാണ്‌ എസ്‌.ഐ രൂപ മധുസൂതനന്റെ നേതൃത്വത്തില്‍ പിടികൂടിയത്‌.


സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍ സുരേഷ്‌ കക്കറ, മധു കുപ്പം എന്നിവരും സംഘത്തിലുണ്ടായിരുന്നു.


പിടികൂടിയ ജെ.സി.ബി. താല്‍ക്കാലിക രജിസ്‌ട്രേഷന്‍ മാത്രമുള്ളതാണെന്ന്‌ പോലീസ്‌ പറഞ്ഞു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക