Information
HomeNews

മാട്ടൂൽ എം യു .പി സ്കൂൾ : രക്ഷിതാക്കൾക്ക് പഠനോപകരണ ശിൽപശാല..

19 Jan 20191 മിനിറ്റ് വായന
മാട്ടൂൽ എം യു .പി സ്കൂൾ : രക്ഷിതാക്കൾക്ക് പഠനോപകരണ ശിൽപശാല..


മാട്ടൂൽ എം യു .പി സ്കൂൾ ' എഡു - എക്സ്പോ പഠനോൽസവത്തിന്റെ ഭാഗമായി രക്ഷിതാക്കൾക്ക് പഠനോപകരണ ശിൽപശാല നടന്നു. ജനുവരി 29 ന് വിദ്യാലയത്തിലെ 1083 വിദ്യാർത്ഥികളും പഠനോൽസവം എക്സ്പോ' 19 ൽ പങ്കാളിയാകും..
ലഘു പരീക്ഷണങ്ങൾ, ഗണിത കേളികൾ, കരകൗശല നിർമ്മാണം, വിവിധ ഭാഷാ പ്രവർത്തനങ്ങൾ, പ0ന പ്രവർത്തനങ്ങൾ - നേർകാഴ്ച, ഐ.ടി. മേള,കാർഷിക മേള, സർഗവേളകൾ, മെഗാ ഒപ്പന  എന്നിവ പഠനോൽസവത്തിൽ ഉണ്ടാവും.വിദ്യാലയത്തിലെ തിരഞ്ഞെടുത്ത രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്തു..
NCERT മാസ്റ്റർ ട്രയിനറും പാവ നിർമ്മാണ കലാകാരനുമായ പ്രമോദ് അടുത്തില ശിൽപ ശാലയ്ക്ക് നേതൃത്വം നൽകി. ശിൽപശാലയിൽ വൈവിധ്യമാർന്ന പഠനോപകരണങ്ങൾ രക്ഷിതാക്കൾ നിർമ്മിച്ചു. ശിൽപശാല നേതൃത്വം നൽകിയ പ്രമോദ് അടുത്തിലയ്ക്ക് വിദ്യാലയത്തിന്റേ ഉപഹാരം പി.ടി.എ അംഗം സിറാജ്.കെ നൽകി അനുമോദിച്ചു ..
സ്കൂൾ ഹെഡ്മാസ്റ്റർ സി. കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു,.പി വി. ഇബ്രാം ഹിം കുട്ടി സ്വാഗതവും പ്രസാദ് പി.വി നന്ദിയും പറഞ്ഞു. പി.ടി എ പ്രസിഡണ്ട് അബ്ദുറഹ്മാൻ വി.പി.കെ,അധ്യാപകരായ വി.വി.മോഹനൻ, മുഹമ്മദ് ഷാഫി.സി എം,ഷമീൽ കെ സി .അനസ് ടി.പി, ശാന്തി കെ.വി എന്നിവർ  വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം  നൽകി..

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക