ശബരി റെയില്‍പാത യാഥാര്‍ത്ഥ്യമാക്കാന്‍ കേരളം സഹകരിക്കുന്നില്ല; മുഖ്യമന്ത്രിക്ക് കേന്ദ്ര റെയില്‍വേ മന്ത്രിയുടെ കത്ത്..

ന്യൂഡല്‍ഹി: അങ്കമാലി -ശബരി റെയില്‍പാത യാഥാര്‍ത്ഥ്യമാക്കാന്‍ കേരളം സഹകരിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനത്തിന്റെ അലംഭാവം മൂലമാണ് പദ്ധതി വൈകുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തുനല്‍കി. പദ്ധതി ഒറ്റയ്ക്ക് നടപ്പിലാക്കാന്‍ റെയില്‍വേയ്ക്ക് കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
വിഷയത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതിയിട്ടുണ്ട്. റെയില്‍വേ പാതയ്ക്ക് ആവശ്യമായ സ്ഥലം ഏറ്റെടുത്ത് നല്‍കാനോ മുതല്‍മുടക്കിന്റെ 50 ശതമാനം വഹിക്കാനോ കേരളം തയ്യാറാകുന്നില്ല. അതിനാല്‍ ശബരി പാത അനിശ്ചിതാവസ്ഥയിലാണെന്നും മന്ത്രി നേരെത്ത ആരോപിച്ചിരുന്നു.
1997-98ലെ റെയില്‍വേ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്ന പദ്ധതിയായിരുന്നു ഇതെന്നും 550 കോടി രൂപയാണ് പദ്ധതിക്കായി അന്ന് നീക്കിവെച്ചിരുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 2006 മേയ് മാസത്തില്‍ തന്നെ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ഭൂമിക്ക് ആവശ്യമായ തുക അനുവദിച്ചിരുന്നു.





