India
HomeNews

ജമ്മു കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ അറസ്റ്റില്‍..

15 Jan 20201 മിനിറ്റ് വായന
ജമ്മു കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ അറസ്റ്റില്‍..

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ അറസ്റ്റില്‍. ഗുല്‍സഹന്‍പോര സ്വദേശി ജഹാങ്കീര്‍ അഹമ്മദ് പാരിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 

പുല്‍വാമ ജില്ലയിലെ അവന്തിപ്പോരയില്‍വെച്ചാണ് ഇയാളെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. ഭീകര നേതാക്കളുമായി പാരിയ്ക്ക് അടുത്ത ബന്ധമുള്ളതായി പോലീസ് പറഞ്ഞു. 

കൂടാതെ ഗുല്‍സഹന്‍പോര, സീര്‍, പസൂന, വാഗഡ്, ലരൗ, ലുര്‍ഗാം, മൊഗഹാമ എന്നിവിടങ്ങളിലും ത്രാലിലെ മറ്റ് പ്രദേശങ്ങളിലും ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ഇയാള്‍ സഹായം ചെയ്ത് വരികയായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക